മനാമ: കൊവിഡ് മഹാമരി ജനങ്ങളില്‍ വിഷാദരോഗത്തിന് കാരണമാകുന്നുതായി വിദഗ്ദ്ധര്‍. നിലവില്‍ വിഷാദരോഗവും, ഉത്ക്കണ്ഠയും ആഗോള ജനങ്ങള്‍ക്കിടയില്‍ 30 ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് മാസികരോഗ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഒരു ദിവസം 100 തവണയോ അതില്‍ കൂടുതലോ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്ന ‘ഒബ്സന്‍ഷ്യല്‍ ഫോബിയ’ കൂടുതലായും ആളുകളില്‍ കാണുന്നുണ്ട്. ഇത് കൊവിഡ് അണുബാധ പകരുമോ എന്ന ഭയത്തില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പലര്‍ക്കും ഇത്തരത്തിലുള്ള ഫോബിയകള്‍ മാനസികരോഗമെന്നതിനേക്കാള്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്. അത് സാധാരണമാണെന്നും അത്തരക്കാര്‍ക്ക് സഹായമാവശ്യമാണെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. ലോക മാനസികാരോഗ്യ ദിനമായ പുറത്തുവന്ന മിക്ക റിപ്പോര്‍ട്ടുകളും വിരല്‍ ചൂണ്ടുന്നത് കോവിഡ് പ്രതിസന്ധിയാണ് മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവിന് കാരണമെന്നാണ്. പ്രവാസി സമൂഹത്തിനിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ കുറവല്ല.
തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകള്‍ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷന്‍. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തില്‍ അതായത് തലച്ചോറില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തില്‍ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷന്‍ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. കോവിഡ് സൃഷ്ടിച്ചിരിക്കുന്ന സാമൂഹിക സാമ്പത്തിക അന്തരീക്ഷം ഡിപ്രഷന്റെ തോതിനെ വലിയ അളവില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിന് ചില ചിട്ടകള്‍ കൊടുക്കുക, നടത്തം, ജോഗിംഗ്, നീന്തല്‍ ഇവയിലേതെങ്കിലും 30 മിനിറ്റ് ചെയ്യുക. ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എന്‌ടോര്‍ഫിന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങള്‍ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങള്‍ ഇവ പതിവാക്കുക. നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമില്‍ നിന്ന് ഒഴിവാക്കുക. ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ എന്തെങ്കിലും ഏറ്റെടുക്കുക. തുടങ്ങിയ കാര്യങ്ങള്‍ ഡിപ്രഷനെ മറികടക്കാന്‍ സഹായിക്കും.