മഹമാരി കാലത്ത് മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ നേരിടാം? വിദ​​ഗ്ദ്ധരുടെ അഭിപ്രായം വായിക്കാം

maxresdefault

കൊച്ചി: മഹാമാരി കാലത്ത് മാനസിക പ്രശ്നങ്ങൾ അനുഭവിക്കാത്തവരായി വളരെ ചുരുക്കം പേർ മാത്രമെ ഉണ്ടാവൂ. സാമ്പത്തികം സാമൂഹികം തുടങ്ങി നിരവധി മേഖലയെ പിടിച്ചുലച്ച കോവിഡ് വ്യാപനം ആ​ഗോള തലത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരാശി നേരിട്ട മറ്റേത് പ്രശ്നങ്ങളെപ്പോലെയും കോവിഡിനെയും തുരത്താൻ ആരോ​ഗ്യ പ്രവർത്തകരും ഭരണകർത്താക്കളും അഹോരാത്രം ശ്രമം തുടരുകയാണ്. ഇന്നല്ലെങ്കിൽ നാളെ കോവിഡിനെയും നാം മറികടക്കുമെന്നത് തീർച്ച. എന്നാൽ പ്രശ്ന പരിഹാരം ഉണ്ടാവുന്നത് വരെ നമ്മുടെ മാനസികാരോ​ഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാന്യം അർഹിക്കുന്ന കാര്യമാണ്.

നിലവിൽ മിക്ക രാജ്യങ്ങളിലും മാനസികാരോ​ഗ്യത്തിന് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. എല്ലാവർക്കും എത്തിപ്പെടാൻ പറ്റുന്ന ആശുപത്രി സൗകര്യങ്ങളും ക്ലിനിക്കുകളും ഇന്ന് ലഭ്യമാണ്. ​ഗുരുതരമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിദ​ഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടാൻ ഒരിക്കലും മടിക്കരുത്. ഡോക്ടർമാരിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നതിന് മുൻപ് തന്നെ മാനസിക പ്രശ്നങ്ങൾ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞാൽ അതേറെ ​ഗുണകരമാവും. നമ്മെ ആശ്രയിച്ച് കഴിയുന്നവർക്കും നമ്മുടെ പ്രിയ്യപ്പെട്ടവർക്കുമെല്ലാം ഒരു കൈത്താങ്ങ് നൽകാനും നമുക്ക് കഴിയും.

ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ചിലത് താഴെ കൊടുക്കുന്നു;

1) ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുനെൽക്കുകയും ചെയ്യുന്നതുപോലെ.

2) നടത്തം, ജോഗിംഗ്, നീന്തൽ ഇവയിലേതെങ്കിലും 30 മിനിറ്റ് ചെയ്യുക. ഇത് സ്ട്രെസ്സിനെതിരെ പോരാടുന്ന എന്ടോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

3)ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.

4) നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക.

5) ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.

6) എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങിനെയുള്ള ചിന്തകൾ മാറ്റുക. അല്ലെങ്കിൽ തന്നെ അവയൊക്കെ ശരിയാണെന്നുള്ള തെളിവും ഇല്ലല്ലോ. നിങ്ങളുടെ സൃഷ്ടികളും, നിങ്ങളെയും ഇഷ്ടപ്പെടുന്ന വേറെ പലരും ഉണ്ടെന്നത് സത്ത്യമാണ്.

7) ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുക. ഉദാ: മ്യൂസിക് കേൾക്കാറില്ലെങ്കിൽ കേട്ടുതുടങ്ങുക, വായന ശീലമല്ലെങ്കിൽ വായിച്ചു തുടങ്ങുക, അങ്ങിനെ പലതും.

8) പൂർണതയോ, മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.

9) മുകളിൽ പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കിൽ ഡിപ്രെഷൻ സംശയിക്കാം. എങ്കിലും പരിശ്രമിച്ചു കൊണ്ടിരിക്കാം.

10 ) ഡിപ്രെഷൻ ആണെന്ന് ഉറപ്പാണെങ്കിൽ ഡോക്ടറെ കാണുക.

സ്‌ട്രെസ് എങ്ങിനെ നിയന്ത്രിക്കാം?

സ്ട്രെസ്സ് പലരും പല രീതിയിൽ ആണ് നേരിടുന്നത്. അതുപോലെ തന്നെ സ്ട്രേസ്സിനെ നിയന്ത്രിക്കാൻ പലരും പല രീതിയാണ് സ്വീകരിക്കുന്നത്. മനസ്സിനു ശക്തിയില്ലാത്തവർ പെട്ടെന്ന് പിരിമുറുക്കം അനുഭവിക്കുന്നു. ചെറുപ്പം മുതൽ പല വിധ പിരിമുറുക്കങ്ങളെയും നേരിട്ട് വളര്ന്നു വരുന്നവർ അതിനെ നിയന്ത്രിക്കാനും പഠിക്കുന്നു. പലർക്കും സ്വീകരിക്കാവുന്ന ചില നിയന്ത്രണ മാർഗങ്ങൾ നോക്കുക.

1) സ്വയം നിരീക്ഷണം നടത്തുക. കഴിയുമെങ്കിൽ സ്വയം പഠിക്കുക.

2) പൊതുവെ പ്രശ്നങ്ങൾ വരുമ്പോൾ അതിനെ നേരിടാൻ ചില പ്രതിരോധ മാർഗങ്ങൾ നമ്മുടെ ഉപബോധ മനസ്സിൽ ഉടലെടുക്കും. എന്നാൽ അത് തല്ക്കാലത്തേക്ക് മാത്രമേ ഗുണം തരൂ. അപ്പോൾ സ്ഥിരമായ ശാന്തത കിട്ടാനുള്ള മാർഗങ്ങൾ തേടണം.

3) ഗ്രാമങ്ങളിലെ ലളിത ജീവിതവും അതുവഴി അവര്ക്ക് കിട്ടുന്ന ശാന്തത ഇവ നിരീക്ഷിക്കുക.

4) മനസ്സിൽ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന നേരങ്ങളിൽ, ഒന്ന് സ്വസ്ഥമായി ഇരുന്നു കണ്ണുകള അടച്ചു അല്പം നേരം relax ചെയ്യുക. അതിനു ശേഷം കടൽതീരം, കായല്കര, ധാരാളം പക്ഷികൾ ഉള്ള ഉദ്യാനങ്ങൾ ഇവിടെയൊക്കെ ഒന്ന് ചുറ്റിയടിക്കുക.

5) ആരെങ്കിലുമായി യോജിച്ചു പോകാൻ തീരെ പറ്റിയില്ലെങ്കിൽ ആ സാഹചര്യം ഉപേക്ഷിക്കുക. എന്തെങ്കിലും കാര്യം ശല്യപ്പെടുത്തുന്നു എങ്കിൽ ഉദാ: TV‍ യിൽ ഇഷ്ട്ടമില്ലാത്താവ എന്തെങ്കിലും വന്നാൽ മാറ്റുക അല്ലെങ്കിൽ ഓഫ്‌ ചെയ്യുക.

6) സ്‌ട്രെസ് കൂടുതൽ ഉള്ള ദിവസങ്ങളിൽ ഒഴിവാക്കാവുന്ന ജോലികൾ എല്ലാം ഒഴിവാക്കുക.

7) ആരെങ്കിലും സംഭാഷണത്തിൽ ശല്യപ്പെടുത്തുന്നു എങ്കിൽ വേണ്ട ബഹുമാനത്തിൽ തന്നെ യോജിക്കാൻ പറ്റുന്നില്ല എന്ന് തുറന്നു പറയുക. പിന്നെയും വിഷമിപ്പിക്കുന്നു എങ്കിൽ സംഭാഷണം നിര്ത്തുക

8) നമ്മോടുള്ള പെരുമാറ്റം ആരെങ്കിലും മോശമാക്കിയാൽ നാം സ്വയം മോശമാകാതെ നാം തന്നെ നന്നായി പെരുമാറി കാണിച്ചു കൊടുക്കുക.

9) കഴിവതും സൌഹൃദം മുറിയാതെ നോക്കുക. തെറ്റുണ്ടായെങ്കിൽ ക്ഷമ ചോദിക്കാൻ മടിക്കാതിരിക്കുക. ഇവിടെ നാം ചെറുതാകുന്നില്ല. നമ്മുടെ മഹത്വം ആണ് അവിടെ വെളിവാക്കുന്നത്.

10) കൂടുതൽ ‍ജോലിയുള്ള ദിവസങ്ങളിൽ എല്ലാ ജോലിക്കും ശരിയായ സമയം കൊടുക്കുക, പ്രധാന്യമില്ലത്തവ ഒഴിവാക്കുക.

11) പൊസിറ്റീവ് ആയതാണ് നേരിടുന്ന സ്‌ട്രെസ് എങ്കിൽ അതിനോട് യോജിച്ചു പോകാൻ നോക്കുക. സാവകാശം നേരിടാനുള്ള ശക്തി കിട്ടും.

12) ഒരു കാര്യത്തിലും 100% പൂര്ണത വേണമെന്ന നിര്ബന്ധം പിടിക്കാതിരിക്കുക.

13) മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങൾ (മരണം, അപകടം, രോഗങ്ങൾ തുടങ്ങിയവ) എല്ലാം നമുക്ക് മാറ്റാൻ പറ്റാത്തതാണെന്ന് അങ്ഗീകരിക്കുക.

14)സംഗീതം ഇഷ്ടമാണെങ്കിൽ നല്ല രാഗത്തിലുള്ള സംഗീതം കേൽക്കുക.

15)മനസ്സിന് സന്തോഷം തരുന്ന ഹോബികളിൽ ഏർപ്പെടുക

16)അഹംഭാവം ഉണ്ടോ എന്നു സ്വയം പരിശോധിക്കുക. ഉണ്ടെങ്കിൽ സാവകാശം മാറ്റുക. കാരണം അത് വഴി നാം വെറുക്കപ്പെടും. അത് സ്ട്രെസ്സ് വർദ്ധിപ്പിക്കും.

17) ജോലിയിലെ സ്ട്രെസ്സ് അകറ്റാൻ ചിലർ ചെയ്യുന്നത്, ജോലി കഴിയുമ്പോൾ ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുക, തമാശ പറയുക, പരദൂഷണം പറയുക, ഷോപ്പിങ് ചെയ്യുക, തിരമാലകൾ കാണുക, ചാറ്റ് ചെയ്യുക,വഴിയോരക്കാഴ്ചകൾ കാണുക മുതലായവ. ഇങ്ങിനെ ചെയ്യുമ്പോൾ കുറച്ചു പിരിമുറുക്കം കുറഞ്ഞു കിട്ടുന്നു. ചെറിയ പിരിമുറുക്കം കുറയ്ക്കാൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.

18) പ്രാണായാമം, ശവാസനം, മറ്റുള്ള ശ്വസനവ്യായാമങ്ങൾ ഏതെങ്കിലും ചെയ്യുക. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്തു പോകുന്നു, പേശികൾ അയയുന്നു, അങ്ങിനെ മനസ്സിന് ഊർജവും, ബുദ്ധിയും, ശാന്തിയും കിട്ടുന്നു. അതുകൊണ്ടാണ് ശ്രീ ബുദ്ധൻ “ധ്യാനം ബുദ്ധി വളർത്തുന്നു, ധ്യാനമില്ലായ്മ അത് തളർത്തുന്നു” എന്നു പറഞ്ഞത്.

19) നിത്യവും വ്യായാമങ്ങൾ ചെയ്താൽ മനസ്സിന് നല്ല ഉന്മേഷം കിട്ടും.

20) ധ്യാനമാർഗങ്ങൾ പലതുണ്ട്, ഏതെങ്കിലും ഇഷ്ടമുള്ള ദ്രശ്യങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കുക, ഇഷ്ടമുള്ള ശബ്ദത്തിൽ കേന്ദ്രീകരിക്കുക, കണ്ണടച്ച് ഇഷ്ടമുള്ള വാക്കുകൾ ആവർത്തിക്കുക. ഇങ്ങിനെ ധ്യാനമാർഗങ്ങൾ പലതും പിരിമുറുക്കം കുറയ്ക്കുന്നു. ഇത് വിവരിച്ചാൽ ഇനിയും നീണ്ടു പോകുന്നതിനാൽ നിർത്തുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!