ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 86.36 ശതമാനമായി ഉയര്‍ന്നു. 61,49,535 പേരാണ് ഇതുവരെ രോഗമുക്തരായത്. അതേസമയം രാജ്യത്തെ രോഗികളുടെ എണ്ണം 71 ലക്ഷം കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 66,732 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 71,20,539 ആയി ഉയര്‍ന്നത്. 816 പേര്‍ ഇന്നലെ് കൊവിഡ് ബാധിച്ച് മരിച്ചു. 1,09,150 ആണ് നിലവില്‍ രാജ്യത്തെ കൊവിഡ് മരണസംഖ്യ.
രാജ്യത്ത് നിലവില്‍ 8,61,853 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 9,94,851 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 8,78,72,093 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. അതേസമയം കൊവിഡ്-19 തണുപ്പുള്ള കാലാവസ്ഥയില്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ‘സണ്‍ഡേ സംവാദ്’ എന്ന സോഷ്യല്‍ മീഡിയ പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയച്ചിത്. കൊവിഡ് ശ്വാസകോശ സമ്പന്ധമായ രോഗമായതിനാല്‍ നിരവധി പഠനങ്ങള്‍ വൈറസ് ബാധ തണുപ്പ് കാലങ്ങളില്‍ രൂക്ഷമാകുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തില്‍ ഇന്നലെ 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 25 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1003 ആയി ഉയര്‍ന്നു.