മനാമ: ബഹ്റൈനിലെ 55 സ്വകാര്യ സ്‌കൂളുകളിലെ പ്രധാന ജീവനക്കാര്‍ക്ക് ‘ക്വാളിറ്റി മാനേജ്മെന്റ്’ വര്‍ക്ക്ഷോപ്പ് ഒരുക്കി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, പ്രധാന അധ്യാപകര്‍ എന്നിവരാണ് വര്‍ക്ക്ഷോപ്പില്‍ അവസരം ലഭിച്ചത്. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കുന്ന രീതിയിലാണ് വര്‍ക്ക്‌ഷോപ്പ് ക്രമീകരിച്ചിരുന്നത്.
സാധാരണ അദ്ധ്യയന വര്‍ഷത്തില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ഓണ്‍ലൈന്‍ വിദ്യഭ്യാസ രീതി കൂടുതല്‍ പിന്തുടരേണ്ടി വരും. ഈ സാഹചര്യം കണക്കിലെടുത്തിലാണ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട രീതിയിലുള്ള പഠന സാമഗ്രികള്‍ തയ്യാറാക്കുന്നതിന് ആധ്യാപകരെ പരിശീലിപ്പിക്കുക എന്നതാണ് വര്‍ക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. കൂടാതെ സ്‌കൂളുകളുടെ മൊത്തത്തിലുള്ള പ്രകടനം വികസിപ്പിക്കുന്നതിനും നിര്‍ദേശങ്ങളും വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.