മനാമ: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കണമെന്ന് ബഹ്‌റൈന്‍ എം.പിമാര്‍. ഓരോ ആഴ്ച്ചയിലും നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തിലാണ് എംപിമാര്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസത്തെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പുര്‍ണമായും ഗുണകരമായി കുട്ടികളിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.
ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ തകരാര്‍ മൂലവും സാമ്പത്തിക പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി പാര്‍ലമെന്റില്‍ വാദമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നത് വഴി പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെ്ന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു.
‘ടെക്‌നോളജിയുടെ അപര്യാപ്തതയില്‍ നിന്നുകൊണ്ട് ഒരിക്കലും ഡിജിറ്റല്‍ വിദ്യഭ്യാസ സമ്പ്രദായത്തെ നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ലെന്ന്’ നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ ബ്ലോക് പ്രസിഡന്റും എംപിയുമായ മുഹമ്മദ് അല്‍ സിസ്സി വ്യക്തമാക്കി.
Source: GDN