മനാമ: ഓണ്‍ലൈന്‍ ക്ലാസിന് ഇന്റര്‍നെറ്റ് സ്പീഡും താരിഫും വില്ലനാവുന്നുവെന്ന് മാതാപിതാക്കള്‍. ഏകദേശം 14,000 വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നതിന് ശേഷം ഒണ്‍ലൈനായി പഠനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സെര്‍വറില്‍ ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് നിരവധി മാതാപിതാക്കള്‍ അറിയിച്ചിരുന്നു. വേഗത കൂടിയ ഇന്റര്‍നെറ്റ് സൗകര്യം കുട്ടികള്‍ക്ക് നല്‍കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്. കൂടാതെ മൈക്രോസോഫ്റ്റ് ടീമുകള്‍ ഉപയോഗിക്കാന്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ സൗകര്യമില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് എംപിമാര്‍ നിര്‍ദേശിച്ചു. സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ നേരിടാന്‍ വിദ്യാഭ്യാസ മന്ത്രാലയവും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
10,000 ലാപ്ടോപുകളുടെ ടെന്‍ഡര്‍ ഇതിനകം മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഇതിന് തയ്യാറായി 12 കമ്പനികളും മുന്നോട്ട് വന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബഹ്റൈനില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിച്ചത്. ഒക്ടോബര്‍ 25-ഓടെ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകളില്‍ പ്രവേശിക്കാവുന്നതാണ്.
Source: GDN