‘പിങ്ക് ഗ്യാലറി ചിത്രപ്രദർശനം’: സ്തനാര്‍ബുദ ബോധവല്‍ക്കരണവുമായി വിമന്‍ ഓഫ് ഇന്ത്യ സീരീസ് ബഹ്റൈൻ

women

മാനമ: സ്തനാര്‍ബുദ ബോധവല്‍ക്കരണവുമായി വിമന്‍ ഓഫ് ഇന്ത്യ സീരീസ് ബഹ്റൈൻ (ഡബ്ല്യൂഐഎസ്ബി). പിങ്ക് ഗ്യാലറിയെന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ എക്‌സിബിഷനാണ് ക്യാംപെയ്‌ന്റെ പ്രധാന ആകര്‍ഷണം. ഫോട്ടോ എക്‌സിബിഷനില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. ഇതിനായി പിങ്ക് നിറത്തിലുള്ള ചിത്രങ്ങള്‍ അനുയോജ്യമായ അടിക്കുറിപ്പോടു കൂടി അയക്കാം.

ഒരാള്‍ക്ക് പരമാവധി 3 ചിത്രങ്ങള്‍ അയക്കാം. തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ വിമന്‍ ഓഫ് ഇന്ത്യ സീരീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ചിത്രങ്ങള്‍ +973 36047200 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് അയക്കേണ്ടത്. ഒക്ടോബര്‍ 20 വരെയാണ് എക്‌സിബിഷന്‍ നടക്കുക.

സ്ത്രീകളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും, അവര്‍ക്ക് പ്രചോദനം നല്‍കുന്നതിനും വേണ്ടി രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ കൂട്ടായ്മ ആണ് വിമന്‍ ഓഫ് ഇന്ത്യ സീരീസ് ബഹ്റൈന്‍. നിരവധി പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇതുവരെ നടന്നിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 39062720 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!