മനാമ: ‘റാപ്പിഡ് കോവിഡ് പരിശോധന’ സൗകര്യം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നിലനില്‍ക്കുക. ഇത് പിന്നീട് വിപുലപ്പെടുത്തുമെന്നാണ് കരുതുന്നത്. 20,000 റാപ്പിഡ് പരിശോധനകളാണ് നിലവില്‍ നടത്തിയിരിക്കുന്നത്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണന ക്രമത്തിലാണ് പരിശോധനകള്‍ നടന്നത്.
റാപ്പിഡ് ടെസ്റ്റില്‍ വെറും 15 മിനിറ്റിനുള്ളില്‍ നമുക്ക് പരിശോധന ഫലം ലഭിക്കുന്നതാണ്. രോഗിയുടെ ശ്രവം ശേഖരിച്ച് ആധുനിക സജ്ജീകരണങ്ങളോടെ ക്രമീകരിച്ച പ്രത്യേക ലബോറട്ടറിയിലായിരിക്കും പരിശോധിക്കേണ്ട ആവശ്യമില്ല. ഏതാണ്ട് 15 മിനിറ്റിനുള്ളില്‍ തന്നെ പരിശോധന ഫലം ലഭിക്കുന്നതിനാല്‍ ടെസ്റ്റ് ഏറെ ഗുണകരമാണെന്നാണ് കരുതുന്നത്. ഇതുവരെ റെക്കോര്‍ഡ് ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍.
പിസിആര്‍ ടെസ്റ്റിന് സമാന ഫലം തരുന്നതാണ് റാപ്പിഡ് ടെസ്റ്റുകളെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പരിശോധനാ രീതി കോവിഡ് വ്യാപനം തടയുന്നതിന് ഏറെ ഗുണകരമാവുമെന്നാണ് പ്രതീക്ഷ.