ഇരട്ട ബോംബ് സ്‌ഫോടനം; രണ്ട് പേര്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

മനാമ: ബഹ്‌റൈനില്‍ ഇരട്ട ബോംബ് സ്‌ഫോടനം നടത്തിയ രണ്ട് പേര്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ. 2014 ഡിസംബര്‍ 8നും, 9നുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഡിസംബര്‍ 8ന് ആദ്യ സ്‌ഫോടനം നടക്കുന്നത് ഡെമിസ്താനില്‍ വെച്ചായിരുന്നു. അലി മുഹമ്മദ് അലി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സ്‌ഫോടനത്തില്‍ മരണപ്പെട്ടത്.

അതേ ദിവസം കര്‍സാഖാനില്‍ വെച്ച് നടന്ന സ്‌ഫോടനത്തില്‍ ബഹ്‌റൈനിയായ അബദുള്‍ കരീം മുഹമ്മദ് ജാഫര്‍ (72) കൊല്ലപ്പെട്ടു. 35 വയസ്സുള്ള ഇന്ത്യക്കാരനായ നൗഫല്‍ നടുക്കാനിയാണ് ഡിസംബര്‍ 9ന് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും കത്തി നശിച്ചിരുന്നു.