മനാമ: 31 വര്‍ഷത്തെ ബഹറൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്ന പടവ് കുടുംബവേദി ട്രഷറര്‍ അസീസ് ഖാനും ഭാര്യ ബല്‍ ഖീസ് ബീഗത്തിനും പടവ് കുടുംബ വേദി യാത്രയയപ്പു നല്‍കി. ഓണ്‍ലൈനില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ രക്ഷാധികാരികളായ ഷംസ് കൊച്ചിനും ഉമ്മര്‍ പാനായിക്കുളവും ചേര്‍ന്ന് മൊമന്റോ കൈമാറി.
പടവ് പ്രസിഡന്റ് സുനില്‍ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് പടവിന്റെ സ്‌നേഹോപഹാരവും ഇരുവര്‍ക്കും സമ്മാനിച്ചു. നിയാസ് ആലുവ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ഹക്കിം പാലക്കാട്, റാസിന്‍ ഖാന്‍, ബൈജു മാത്യു , അഷറഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണന്‍, സുനിത ഷംസ്, എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.