മനാമ: മാനസിക പ്രയാസങ്ങളും പിരിമിറുക്കവും കൈകാര്യം ചെയ്യാനും മറികടക്കാനും വിദഗ്ദ്ധരുടെ സഹായത്തോടെ ഐ സി എഫ് ബഹ്റൈന്‍ മനഃശാസ്ത്ര കൗണ്‍സലിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇന്ന് (18/10/2020) രാത്രി 8 മണിക്ക് ‘സ്ട്രെസ് മാനേജ്‌മെന്റ്’ എന്ന ശീര്‍ഷകത്തില്‍ ഓണ്‍ലൈനില്‍ നടക്കുന്ന പ്രോഗ്രാമിന് മനഃശാസ്ത്ര കൗണ്‍സലിങ് വിദഗ്ധന്‍ മുഹമ്മദ് ഫാസില്‍ താമരശ്ശേരി നേതൃത്വം നല്‍കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രവാസികള്‍ മാനസികമായ പ്രയാസത്തിലൂടെ കടന്നുപോകുന്നുണ്ട്. ഇത്തരത്തില്‍ പ്രയാസം നേരിടുന്നവര്‍ക്ക് പരിപാടി ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരാവാഹികള്‍ വ്യക്തമാക്കി.