ബഹ്‌റൈനിലെ ആദ്യത്തെ മെഡിക്കല്‍ മാസ്‌ക് ഫാക്ടറിക്ക് എന്‍എച്ച്ആര്‍എ അനുമതി

mask factory

മനാമ: ബഹ്റൈനിലെ ആദ്യത്തെ മെഡിക്കൽ മാസ്‌ക് ഫാക്ടറിക്ക് എൻഎച്ച്ആർഎ അനുമതി. ആരോഗ്യ മേഖലയെ കൂടുതൽ വളർത്തുന്നതിനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ മാസ്ക് ഫാക്ടറി. ‘ഏജിസ് മെഡിക്കലിന്റെ’ പ്രതിനിധി സിയാദ് ജനാഹിക്ക് എൻഎച്ച്ആർഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മറിയം അദ്ബി അൽ ജലാഹ്മയാണ് ലെസൻസ് സർട്ടിഫിക്കറ്റ് നൽകിയത്. എൻ 95, പിഎൽവൈ 3 മെഡിക്കൽ ഫെയ്സ് മാസ്‌കുകൾ എന്നിവയുടെ ലൈസൻസുള്ള നിർമ്മാതാക്കളായി ഫാക്ടറിയെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റാണിത്.

രാജ്യത്തെ ആരോഗ്യ മേഖലയുടെ വളർച്ചക്കായി എൻഎച്ച്ആർഎ പ്രവർത്തിക്കുമെന്ന് മറിയം അദ്ബി അൽ ജലാഹ്മ പറഞ്ഞു. ‘ഏജിസ് മെഡിക്കലിന്റെ’ ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹമൂദ് ഫാക്ടറി സ്ഥാപനത്തിന്റെ സുഗമമായ നടപടിക്രമങ്ങളെയും, വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയത്തിന്റെ പൂർണ്ണ പിന്തുണയ്ക്കും പ്രശംസ അറിയിച്ചു. അതോടൊപ്പം രാജ്യത്ത് ആരോഗ്യ ഉത്പന്നങ്ങളുടെ നികുതി ഇളവിനെ പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഫാക്ടറിയിൽ മെഡിക്കൽ മാസ്‌ക്കുകൾ നിർമ്മിക്കുക. പ്രതിമാസം രണ്ട് ദശലക്ഷം എൻ95 മാസ്‌ക്കുകളും, മൂന്ന് ദശലക്ഷം പിഎൽവൈ3 മാസ്‌ക്കുകളും ഫാക്ടറി ഉത്പാദിപ്പിക്കുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!