ബഹ്റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം – “മൈത്രി ഇശല്‍ നിലാവ് 2020” വിജയികളെ പ്രഖ്യാപിച്ചു

received_407971283700970

മനാമ: ബഹ്റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം – “മൈത്രി ഇശല്‍ നിലാവ് 2020” ൻ്റെ വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി ഓൺലൈൻ വഴി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയർ സബ്ജൂനിയർ സീനിയർ എന്നി വിഭാഗങ്ങളായി പ്രതിഭാധനരായ നിരവധി പ്രതിഭകള്‍ പങ്കെടുക്കുകയുണ്ടായി.

പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ, മ്യൂസിക് ഡയറക്ടർ യാസർ അഷ്റഫ്, ഷംസു കൊച്ചിൻ എന്നിവരയിരുന്നു വിധി കര്‍ത്താക്കള്‍, കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ വിധികര്‍ത്താക്കൾ വിജയികളെ പ്രഖ്യാപിച്ചു.

സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് നഥാ ഫാത്തിമ, സെക്കൻഡ് പ്രൈസ്, ഫാത്തിമ സഹ്റ, ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ഡൽസ മറിയ ജോജി, സെക്കൻഡ് പ്രൈസ് സഹ്റ അഷറഫ്, സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് സുഹൈബ് കോയ, സെക്കൻഡ് പ്രൈസ് ഷെഫീക്ക് പെരുമ്പിലാവ്. അതുകൂടാതെ എഫ് ബി പേജിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടി ഒന്നാം സമ്മാനത്തിന് ഡൽസ മറിയ ജോജി അർഹയായി.

വിജയികൾക്ക് മൈത്രി സോഷ്യൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. അതോടൊപ്പം പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും നന്ദിയും അറിയിച്ചു. കോർഡിനേറ്റർമാരായ അനസ് റഹീം, ദൻജീബ്, റിയാസ് ഖാൻ, ഷംനാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!