മനാമ: ബഹ്‌റൈനില്‍ ഒക്‌ടോബര്‍ 24മുതല്‍ റസ്‌റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. കോവിഡ്-19 വ്യാപനത്തിന്റെ തോത് കുറഞ്ഞതാണ് കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. ഒരേ സമയം 30 പേര്‍ക്ക് മാത്രമായിരിക്കും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടായിരിക്കുക. കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം പ്രവർത്തനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് വിളിച്ചുു ചേർത്ത ഓൺലൈൻ വാർത്താ സമ്മേളനത്തിലാാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.