മനാമ: ബഹ്റൈന്‍-ഇസ്രായേല്‍ തപാല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ബദര്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈന്‍ ഇസ്രായേല്‍ നയതന്ത്ര കരാറിലൂടെ ആഗോള സമാധാനവും അറബ് മേഖലയുടെ സ്ഥിരതയുമാണ് രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ലക്ഷ്യമിട്ടതെന്ന് ഷെയ്ഖ് ബദര്‍ പറഞ്ഞു.
കരാറിലൂടെ ഇരുരാജ്യങ്ങള്‍ക്കും ഭാവിയില്‍ സാമ്പത്തിക നേട്ടമുണ്ടാകും. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും നയതന്ത്ര ബന്ധവും തുടരുമെന്നും ഷെയ്ഖ് ബദര്‍ ബിന്‍ ഖലീഫ കൂട്ടിച്ചേര്‍ത്തു.