ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 79,415 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 68,74,518 ആയി ഉയര്‍ന്നു. 55,838 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 77,06,946 ആയി. നിലവില്‍ രാജ്യത്ത് 7,15,812 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്തെ കൊവിഡ് മരണനിരക്ക് ദിനം പ്രതി കുറഞ്ഞ് വരികയാണ്. നിലവില്‍ 1.51 ശതമാനമാണ് മരണനിരക്കെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 702 പേര്‍ കൂടി മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 1,16,616 ആയി. ലോകത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് ഇതുവരെ 9,86,70,363 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ച 14,69,984 സാംപിളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ കൂടി സംസ്ഥാനത്ത് മരിച്ചതോടെ കൊവിഡ് മരണസംഖ്യ 1232 ആയി.