ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 68 ലക്ഷം കടന്നു. 68,74,518 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നിരക്ക് 89.20 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 താഴെയാണ് പ്രതിദിന രോഗബാധ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 55,839 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 77,06,946 ആയി. നിലവില്‍ 7,15,812 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ആഗോളതലത്തില്‍ ഏറ്റവും കുറവ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ 1.51 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. 702 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് മരണപ്പെട്ടു്. ഔദ്യാഗിക കൊവിഡ് മരണസംഖ്യ ഇതോടെ 1,16,616 ആയി. അതേസമയം രാജ്യത്ത് കൊവിഡ് പരിശോധനകള്‍ 10 കോടി കവിഞ്ഞു. ഇന്നലെ മാത്രം 10 ലക്ഷം സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 23 പേര്‍ കൂടി ഇന്നലെ മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1255 ആയി ഉയര്‍ന്നു.