മനാമ: സ്താനര്‍ബുദ ബോധവല്‍ക്കരണം നടത്തി ‘പിങ്ക് റൈഡ്’ മോട്ടോര്‍ സൈക്കിള്‍ റാലി. ബഹ്‌റൈനിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍ലി ഓണേഴ്‌സ് ഗ്രൂപ്പും (ഹോഗ്) ബഹ്‌റൈന്‍ ബ്രസ്റ്റ് ക്യാന്‍സര്‍ അസ്സോസിയേഷനും സംയുക്തമായിട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. റാലിയില്‍ മോട്ടോര്‍ സൈക്കിള്‍ ഗ്രൂപ്പായ പ്‌ളഷര്‍ റൈഡേര്‍സ് ഗ്രൂപ്പില്‍ നിന്നും അന്‍പതില്‍പരം അംഗങ്ങള്‍ പങ്കെടുത്തു.
ഹാര്‍ലി ഡീലര്‍ഷിപ്പില്‍ നിന്ന് പുറപ്പെട്ട് സല്ലാക്ക് സ്പ്രിംഗിലേക്കും പിന്നീട് ദൂറത്ത് മറീനയിലേക്കും റാലി നടത്തി. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്തനാര്‍ബ്ബുധ ബോധവല്‍ക്കരണത്തിനുമായി നടത്തിയ റാലി കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് നടത്തപ്പെട്ടതെന്ന് സംഘാടകര്‍ വ്യക്തമാക്കി.