ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മരണനിരക്കില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 650 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,17,956 ആയി. അതേസമയം ഇന്നലെ 53,370 പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് 78,14,682 പേരാണ് കൊവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറില്‍ 67,549 പേര്‍ കൂടി രാജ്യത്ത് രോദമുക്തരായി. ഇതോടെ ഇന്ത്യയിലെ കൊവിഡ് മുക്തരുടെ എണ്ണം 70,16,046 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 89.78 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്ത്യയില്‍ 12 ദിവസത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്കാണ് രോഗം ഭേദമായത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരെ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാട എന്നിവിടങ്ങളിലാണ്. അതേസമയം ഇതേ സംസ്ഥാനങ്ങളില്‍ രോഗമുക്തരിലും വര്‍ധനവുണ്ടാകുന്നുണ്ട്. നിലവില്‍ രാജ്യത്ത് പ്രതിദിന രേഗബാധിതരില്‍ കുറവുണ്ടെങ്കിലും ഉത്സവ സീസണുകള്‍ ആയതിനാല്‍ രോഗവ്യപനം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇതുവരെ 10,13,82,564 സാംപിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ പരിശോധിച്ച 12,69,479 സാംപിളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 26 പേര്‍ ഇന്നലെ മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1281 ആയി ഉയര്‍ന്നു.