മനാമ: ‘രക്തം ദാനം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ രക്തദാന ക്യാമ്പ് ഒക്ടോബർ 29 ന് വ്യാഴാഴ്ച BDF ഹോസ്പിറ്റലിൽ വെച്ച് രാവിലെ 9 മണിമുതൽ 1 മണിവരെ നടത്തപ്പെടും. രക്തം നൽകാൻ താല്പര്യം ഉള്ള വ്യക്തികൾ താഴെ കാണുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് സിബിൻ സലിം, സെക്രട്ടറി അബ്ദുൽ ബാരി എന്നിവർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 33781976, 38207050, 39336267
രക്തദാന ക്യാമ്പിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.