ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 വ്യാപന കണക്കുകളില്‍ ആശ്വാസം. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. മരണനിരക്കിലും വലിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറവ് പ്രതിദിന രോഗികളാണിത്. 480 പേരാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 119,014 ആയി ഉയര്‍ന്നു.
നിലവില്‍ 6,53,717 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 59,105 പേര്‍ ഇന്നലെ മാത്രം സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആകെ 71,,31,229 പേര്‍ കോവിഡ് രോഗമുക്തരായിട്ടുണ്ട്. ആഗോള തലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. കോവിഡ് ഹോട്‌സ്‌പോട്ടുകളായ മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.