മനാമ: സൗദി അറേബ്യ ലക്ഷ്യമാക്കിയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈന്‍. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവായ സാഹചര്യത്തിലാണ് സൗദിക്ക് പിന്തുണയറിയിച്ച് ബഹ്‌റൈന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ സൗദിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ സഹായത്തോടെയാണ് ഹൂതികള്‍ സൗദിക്ക് നേരെ ആക്രണങ്ങള്‍ നടത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യെമനിലെ ഷിയാ സുന്നി വിഭാഗത്തില്‍പ്പെട്ടവരാണ് ഹൂതികള്‍. യെമന്‍ യുദ്ധവുമായി ബന്ധപ്പെട്ട് സൗദിക്ക് നേരെ നിരന്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ ഹൂതികളുടെ നേതൃത്വത്തില്‍ നടക്കാറുണ്ട്. സൗദി സഖ്യസേന മിക്ക ആക്രമണങ്ങളെയും പ്രതിരോധിക്കാറുണ്ടെങ്കിലും ചില സമയങ്ങളില്‍ ആളപായം വരെ സംഭവിക്കാറുണ്ട്.