കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച വടകര സ്വദേശി പിടിയില്‍. 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാത്രി 9.45 മണിയോടുകൂടി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സിദ്ദിഖ് (31) ആണ് ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണ മിശ്രിതം കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി. കിരണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ട് കെകെ പ്രവീണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം പ്രതിഷ, ഇ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ എം സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന കസറ്റംസ് ടീമാണ് സിദ്ദിഖില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്.