മനാമ: ബഹ്റൈന്‍ റോയല്‍ മറൈന്‍ ഫോഴ്സിന്റെ യുദ്ധക്കപ്പല്‍ ‘അല്‍ സുബാറ’ ബ്രിട്ടനില്‍ നിന്ന് പുറപ്പെട്ടു. ബ്രിട്ടനിലെ ഫാല്‍മുത് തുറമുഖത്ത് നിന്ന് ഇന്നലെ പുറപ്പെട്ട നിരീക്ഷണ യുദ്ധക്കപ്പല്‍ വിവിധ രാജ്യങ്ങള്‍ പിന്നിട്ട് ബഹ്‌റൈനിലെത്തും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അല്‍ സുബാറ നിര്‍മ്മിച്ചിരിക്കുന്നത് ബി.എ.ഇ സിസ്റ്റംസാണ്. രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പുതിയ കപ്പല്‍ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആഗസ്റ്റില്‍ ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ബഹ്റൈന്‍ പതാക കപ്പലില്‍ ഉയര്‍ത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയന്നതിന് ശേഷമാണ് ബഹ്‌റൈനിലേക്ക് പുറപ്പെട്ടത്. ബ്രിട്ടീഷ് കപ്പലായ ക്യൂന്‍ താമര്‍ ബ്രിട്ടീഷ് സമുദ്രപാത വരെ അല്‍ സുബാറയെ അനുഗമിച്ചിരുന്നു. ഒ.പി.വി വിഭാഗത്തില്‍പെട്ട കപ്പലാണ് സുബാറ. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവാണ് സുബാറയെ വ്യത്യസ്ഥമാക്കുന്നത്.