മനാമ: പ്രവാചകനെ അപമാനിക്കുന്ന പ്രവണതകള്‍ അനുവദിക്കില്ലെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയഴേസ്. ഇസ്ലാം മതവിശ്വാസികളുടെയും മത ഗ്രന്ഥങ്ങളെയും പ്രവാചകനെയും അപമാനിക്കുന്നത് യാതൊരു വിധത്തില്‍ അനുവദിക്കാനാവില്ല. സമാധാനത്തെ തകര്‍ക്കുന്ന തീവ്ര ചിന്താഗതിക്കാരാണ് ഇത്തരം പ്രവണതകളുമായി മുന്നോട്ട് പോകുന്നത്. മതവികാരത്തെ പ്രവണപ്പെടുത്തി വിശ്വാസികളെ പ്രകോപിപ്പിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്, പ്രത്യേകിച്ച് ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് തന്നെ ഉടലെടുക്കുന്നത് അത്യന്ത്യം അപലപനീയമാണ്. കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയഴേസ് പ്രസ്താവനയില്‍ പറഞ്ഞു.
മതവിശ്വാസങ്ങളെ ബഹുമാനത്തോടെ കാണുന്നതിനും സമാധാനം പുലരുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള തലത്തില്‍ തന്നെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയഴേസ് പറഞ്ഞു. ഫ്രാന്‍സില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ഇസ്ലാം മതവിശ്വാസത്തെ അപമാനിക്കാന്‍ ചിലര്‍ മനപൂര്‍വ്വം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയഴേസിന്റെ വാര്‍ത്താ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.