മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച സംഭവത്തെ അപലപിച്ച് സുന്നി എന്‍ഡോമെന്റ് കൗണ്‍സില്‍. കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇത്തരം നിന്ദമായ പ്രവൃത്തികളിലൂടെ ജനങ്ങളില്‍ വംശീയത, തീവ്രവാദം എന്നീ വികാരങ്ങള്‍ ഉണ്ടാകും. കൂടാതെ രാജ്യത്ത് അക്രമങ്ങള്‍ കൂടുകയും നിലവിലുള്ള ക്രമസമാധാനം നഷ്ടപ്പെടുകയും ചെയ്യുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
പ്രസ്താവനയ്ക്ക് പിന്തുണ നല്‍കാന്‍ കൗണ്‍സില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ഇത്തരം നിന്ദമായ പ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയിലെ പരസ്പരധാരണയും സമാധാനവും തകര്‍ക്കില്ലെന്ന് ഉറപ്പാക്കണമെന്നും കൗണ്‍സില്‍ പറഞ്ഞു.