ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സമൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാനും കൊവിഡ് ടെസ്റ്റ് നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ബുദ്ധനാഴ്ച്ചയോടെ 80 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 43,893 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 508 പേര്‍ മരണപ്പെടുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗക മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.