
മനാമ: ബഹ്‌റൈനിലെ അൽ എക്കർ തീരത്ത് അനധികൃതമായി പിടിച്ച മത്സ്യം കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. ബുധനാഴ്ച്ച കോസ്റ്റ് ഗാർഡ് കമാൻഡറാണ് ഇക്കാര്യം അറിയിച്ചത്.
നിരോധിച്ച ട്രോളിങ് വലകൾ ഉപയോഗിച്ച് അനധികൃതമായി ചെമ്മീൻ പിടിച്ചതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡ് നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷൻ കൈമാറുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.
 
								 
															 
															 
															 
															 
															








