ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 57,386 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 73,73,375 ആവുകയും രോഗമുക്തി നിരക്ക് 91.15 ശതമാനമായി ഉയരുകയും ചെയ്തു. അതേസമയം ഇന്നലെ 563 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കൊവിഡ് മരണസംഖ്യ 1,21,090 ആയി.
നിലവില്‍ രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ 50,000 താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം 80,88,851 ആയെങ്കിലും ഇന്നലെ 48,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 5,94,386 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. രാജ്യത്ത് 10,77,28,088 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 11,64,648 സാംപിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ കൂടെ സംസ്ഥാത്ത് മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണസംഖ്യ 1429 ആയി ഉയര്‍ന്നു.