പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ നീസിലെ ഒരു പള്ളിക്ക് സമീപം നടന്ന തീവ്രവാദി ആക്രമണത്തെ അപലപിച്ച് ബഹ്‌റൈന്‍. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അക്രമി മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം തീവ്രവാദി ആക്രമണമാണെന്ന് നീസ് മേയര്‍ പറഞ്ഞു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ മതനിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ അദ്ധ്യാപകനെ കൊലപ്പെടുത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആഗോളതലത്തില്‍ നിന്ന് പിന്തുണ അഭ്യര്‍ത്ഥിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്ത് വന്നിട്ടുണ്ട്.