മനാമ: ഇറാന്റെ പിന്തുണയോടെ ഹുതി വിമതര്‍ സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ അപലപിച്ച് ശൂറ ഫോറിന്‍ അഫേഴ്‌സ് കമ്മറ്റി. സൗദിക്ക് നല്‍കിവരുന്ന പിന്തുണ നിലനിര്‍ത്തുമെന്നും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ആക്രണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ശൂറ ഫോറിന്‍ അഫേഴ്‌സ് കമ്മറ്റി പറഞ്ഞു. ഇന്നലെ സൗദിയിലെ തന്ത്ര പ്രധാന മേഖലകളെ ലക്ഷ്യമാക്കി ഹുതികള്‍ ബാലിസ്റ്റിക് മിസേല്‍ ആക്രമണം നടത്തിയിരുന്നു.
യൂസഫ് അല്‍-ഖാതമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സൗദിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയവും ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ മേഖലയില്‍ അസ്ഥിരത കൊണ്ടുവരുമെന്നും ശൂറ ഫോറിന്‍ അഫേഴ്‌സ് കമ്മറ്റി പറഞ്ഞു.