മനാമ: ‘തിരു നബി (സ) അനുപമ വ്യക്തിത്വം’ എന്ന ശീർഷകത്തിൽ മുത്ത് നബിയുടെ സ്നേഹ സാമ്രാജ്യ സന്ദേശവുമായി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മീലാദ് കോൺഫ്രൻസ് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി മൗലിദ് പാരായണം, മദ്ഹുറസൂൽ പ്രഭാഷണം, പുസ്തക പ്രകാശനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പ്രാർത്ഥനാ മജ്ലിസ് എന്നിവ നടന്നു.’
കാലത്ത് ആരംഭിച്ച മൗലിദ് പാരായണ സദസ്സിന് അബ്ദുൾ സലാം മുസല്യാർ കോട്ടക്കൽ, നിസാമുദ്ധീൻ മുസ്ല്യാർ, അബ്ദുറഹീം സഖാഫി വരവൂർ , നവാസ് മുസ്ല്യാർ പാവണ്ടൂർ, ഇസ്മയിൽ മിസ്ബാഹി, പുകയൂർ, ഹംസ ഖാലിദ് സഖാഫി നേതൃത്വം നൽകി.
തുടർന്ന് സെൻട്രൽ പ്രസിഡണ്ട് നിസാമുദ്ധീൻ ഹിശാമിയുടെ അദ്ധ്യക്ഷതയിൽ നടന്ന മദ്ഹുറസൂൽ കോൺഫ്രൻസിൽ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എം.സി. അബ്ദുൾ കരീം ഹാജി, വി.പി.കെ. അബൂബക്കർ ഹാജി, അൻവർ സലിം സഅദി എന്നിവർ പ്രസംഗിച്ചു.
മീലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി സൽമാബാദ് ഹാദിയ വുമൻസ് അക്കാദമി പഠിതാക്കൾ പുറത്തിറക്കിയ ‘ദി ലൈറ്റ് ഓഫ് റബീഅ്’ കയ്യെഴുത്ത് മാസിക ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ പ്രകാശനം ചെയ്തു. കോവിഡ് കാലത്തെ ജീവകാരുണ്യ സേവന രംഗത്ത് മികച്ച പ്രവരത്തനങ്ങൾ കാഴ്ചവെച്ച സഫ് വ വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സെൻട്രൽ സിക്രട്ടറി ഹംസ ഖാലിദ് സഖാഫി പുകയൂർ നിർവ്വഹിച്ചു. പരിപാടികൾക്ക് ഉമർ ഹാജി, ശഫീക്ക് മുസ്ല്യാർ , അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ , അഷ്റഫ് കോട്ടക്കൽ , ശുക്കൂർ കോട്ടക്കൽ, അബ്ദുൾ സലാം ,ശിഹാബ്, റഊഫ് എന്നിവർ നേതൃത്വം നൽകി.