മനാമ: ഗുദൈബിയ വളണ്ടിയര്‍ ഗ്രുപ്പ് നബിദിനത്തോടനുബന്ധിച്ചു രണ്ടായിരത്തില്‍ അധികം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. അന്‍സാര്‍ അന്‍വരി, ശിഹാബ് അറഫ, ഹാരിസ് പഴയങ്ങാടി, അബ്ദുറഹ്മാന്‍ ഹാജി, മുസ്തഫ എലൈറ്റ്, റൗഫ് എംഎംവി, സിദ്ധീഖ് കാട്ടാമ്പള്ളി, ഇസ്മായില്‍ പറമ്പത്ത്, അന്‍വര്‍ സാദാത്ത് പരപ്പനങ്ങാടി, സൈഫുദ്ധീന്‍ വളാഞ്ചേരി, ജബ്ബാര്‍ മണിയൂര്‍, സിദ്ദീഖ് ലിലു, ഉസ്മാന്‍ തെന്നല, മുഹമ്മദ് കുഞ്ഞി കാസര്‍ഗോഡ്, രാജേഷ് നമ്പ്യാര്‍ കണ്ണൂര്‍, റിയാസ് കൊല്ലം, ഷിബു സലിം, സിറാജ്, അബ്ദുല്ല എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.
തുടര്‍ ദിവസങ്ങളില്‍ നാട്ടില്‍ ഭക്ഷണത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ടുന്നവര്‍ക്ക് ധനസഹായം നല്‍കുവാനും തീരുമാനിച്ചതായി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മാട്ടൂല്‍ കണ്‍വീനര്‍ സനാഫു റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നബിദിനത്തില്‍ ഭക്ഷണ വിതരണത്തിന്റെ മുഴുവന്‍ സമയവും സജീവമായി രംഗത്തുണ്ടായിരുന്ന രാജേഷ് നമ്പ്യാരെ കമ്മിറ്റി അഭിനന്ദിച്ചു. മതസൗഹാര്‍ദ്ദത്തിന് മാതൃക കാണിച്ചു തന്ന തിരുനബിയുടെ ദിനത്തില്‍ തന്നെ ഒത്തു കുടുവാനും ഭക്ഷണം പാകം ചെയ്യുവാനും സാധിച്ചത് വേറിട്ട അനുഭവമായതായി കമ്മിറ്റി വിലയിരുത്തി.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് ഭക്ഷണം പാകം ചെയ്തത്. മുഹമ്മദ് നബിയെ ലോകത്തിന്നനുഗ്രഹമായിട്ടല്ലാതെ നാം പടച്ചിട്ടില്ല എന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു കൊണ്ടു അന്‍സാര്‍ അന്‍വരി കൊല്ലം പ്രസംഗിച്ചു. എല്ലാ മതസ്ഥരും ഒന്നിച്ചാഘോഷിക്കേണ്ട ഒരുദിനമാണെന്നും സൂക്തം ഉദ്ധരിച്ചത് പോലെ തിരു നബി ലോകത്തിനാകമാനം അനുഗ്രഹമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, കെഎംസിസി പ്രതിനിധി റൗഫ് എംഎംവി, ഒഐസിസി പ്രതിനിധിമാരായ സല്‍മാനുല്‍ ഫാരിസ് ഫിറോസ് അറഫാ, ബികെ എസ് എഫ് കണ്‍വീനര്‍ ഹാരിസ് പയങ്ങാടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.