മികച്ച ബഹ്‌റൈനി ഡോക്ടര്‍ക്കുള്ള ‘ഖലീഫ ബിന്‍ സല്‍മാന് അല്‍ ഖലീഫ’ പുരസ്‌കാരദാന ചടങ്ങ് മാറ്റിവെച്ചു

Khalifa bin Salman Award1

മനാമ: മികച്ച ബഹ്‌റൈനി ഡോക്ടര്‍ക്കുള്ള ‘ഖലീഫ ബിന്‍ സല്‍മാന് അല്‍ ഖലീഫ’ പുരസ്‌കാരദാന ചടങ്ങ് മാറ്റിവെച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. മാറ്റിവെച്ച തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ഡോ ജമീല അല്‍ സല്‍മാനാണ് പുരസ്‌കാരത്തിലെ ആദ്യ വിഭാഗമായ ‘ഇന്നവേഷന്‍ ആന്റ് ക്രിയേറ്റീവ് അവാര്‍ഡ് ഇന്‍ തെറപ്യൂട്ടിക്ക് ആന്റ് മെഡിക്കല്‍ റിസേര്‍ച്ച് അവാര്‍ഡില്‍’ ഒന്നാം സ്ഥാനം ലഭിച്ചത്. കണ്‍സള്‍ട്ടന്റ് ഫാമിലി ഫിസിഷ്യനും ആര്‍സിഎസ്‌ഐ-ബഹ്‌റൈന്‍ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഗുഫ്രാന്‍ അഹമ്മദ് ജാസിമാണ് രണ്ടാം സ്ഥാനത്തിന് അര്‍ഹനായത്.

പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയായ ഡോ. മറിയം ഇബ്രാഹിം അല്‍ ഹജേരിക്കാണ് ‘എക്സ്റ്റെന്‍ഡഡ് ലോയല്‍റ്റി ആന്റ് ഗിവിംഗ്’ പുരസ്‌കാരം ലഭിച്ചത്. മുപ്പത് വര്‍ഷത്തിലേറെ ആരോഗ്യ മേഖലയില്‍ നടത്തിയ സമര്‍പ്പിത പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് പുരസ്‌കാരം. 200,000 യുഎസ് ഡോളര്‍ വിലമതിക്കുന്ന പുരസ്‌കാരമാണ് വിജയികള്‍ക്ക് ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!