മനാമ: വന്ദേഭാരത് മിഷന്‍ വഴി ഇതുവരെ ജന്മനാട്ടില്‍ തിരികെയെത്തിയത് 35,000ത്തിലധികം ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് ചര്‍ച്ചക്കിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചയില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ കമ്യൂണിറ്റി അംഗങ്ങളുമായി അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ സംസാരിച്ചു. പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അംബാസിഡറെ ധരിപ്പിക്കാനുള്ള വേദി കൂടിയാണ് ഓപ്പണ്‍ ഹൗസ് കൂടിക്കാഴ്ച്ച.
കോവിഡ് സാഹചര്യത്തിലാണ് ഓപ്പണ്‍ ഹൗസ് ചര്‍ച്ച് ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചതെന്ന് നേരത്തെ എംബസി അധകൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയ 10,000 ഇന്ത്യക്കാര്‍ ബഹ്‌റൈനിലേക്ക് തിരികെയെത്തിയിട്ടുണ്ട്. എയര്‍ ബബ്ള്‍ കരാര്‍് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തിരികെയെത്താന്‍ ഏറെ ഗുണകരമായി. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇനിയും ബഹ്‌റൈനിലേക്ക് തിരികെയെത്താന്‍ കാത്തിരിക്കുന്നത്. ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് തിരികെയെത്തുന്നതിന് തിരിച്ചടിയാവുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു.