മനാമ: ആരോഗ്യ വിവരങ്ങള്‍ പങ്കുവെക്കാന്‍ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. ആരോഗ്യ സുരക്ഷ, ബോധവല്‍ക്കരണം, വിവിധ അതോറിറ്റികളുടെ ആരോഗ്യ നിര്‍ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങളാവും വെബ്‌സൈറ്റ് വഴി പുറത്തുവിടുക. കോവിഡുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റ് വഴിയായിരിക്കും ലഭ്യമാക്കുക. രാജ്യത്തെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ആരോഗ്യ മന്ത്രി ഫഈഖ സയ്യിദ് അല്‍ സലാഹാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കിരീടവകാശിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. healthalert.gov.bh എന്ന അഡ്രസിലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്.