മനാമ: ഇന്ത്യയും ബഹ്‌റൈനും ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ കൈകോര്‍ക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ അംബാസിഡര്‍ ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത് ഏറെ ഗുണകരമാവും. ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു.
‘കോവിഡ് കാലഘട്ടത്തില്‍’ ആരോഗ്യ മേഖലയിലെ ഇരു രാജ്യങ്ങളുടെയും സഹകരണം വലിയ പ്രധാന്യമര്‍ഹിക്കുന്നതാണ്. സമീപകാലത്ത് ‘ഫാര്‍മസി ഓഫ് ദി വേള്‍ഡ്’ എന്ന വിശേഷണത്തിന് അര്‍ഹമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ മെഡിക്കല്‍ രംഗത്തെ സഹകരണം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാവും.
ആരോഗ്യ പരിപാലന രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിക്കുകയും കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്ത അപൂര്‍വ്വം രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ബഹ്‌റൈന്‍. ഇരു രാജ്യങ്ങളുടെ പുതിയ വ്യാപാര നീക്കം നിര്‍ണായക സമയത്ത് സഹകരണം ഇന്ത്യയെ സംബന്ധിച്ചടത്തോളവും പ്രധാന്യമുള്ളതാവും.