മനാമ: ലോക്ഡൗണ്‍ കാരണം മുടങ്ങിയ വിവാഹ ചടങ്ങിന്റെ ചിലവ് തുകയായ 11,500 ദിനാര്‍ വെഡ്ഡിംഗ് പ്ലാനര്‍ തിരികെ നല്‍കണമെന്ന് ബഹ്‌റൈന്‍ കോടതി ഉത്തരവ്. സൗദി വനിത നല്‍കിയ പരാതിയിലാണ് കോടതി അപൂര്‍വ്വ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 13ന് ബഹ്‌റൈനിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ചാണ് വിവാഹ ചടങ്ങ് നടക്കേണ്ടിയിരുന്നത്.
ഫഹദ് കോസ് വേ ഉള്‍പ്പെടെയുള്ള എല്ലാ യാത്ര മാര്‍ഗങ്ങളും ലോക്ഡൗണ്‍ മൂലം അടച്ചിടേണ്ടി വന്നതോടെ സൗദി വനിതയ്ക്ക് ചടങ്ങിനെത്താന്‍ സാധിച്ചില്ല. ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാന്‍ കഴിയാതിരുന്നതോടെ വെഡ്ഡിംഗ് പ്ലാനറോട് യുവതി ചടങ്ങ് റദ്ദാക്കി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം തിരികെ നല്‍കാന്‍ പ്ലാനര്‍ തയ്യാറായില്ല. തുടര്‍ന്നാണ് കേസ് കോടതിക്ക് മുന്നിലെത്തിയത്.