കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വിജയ്ക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിജയിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ഭാഗത്തിന്റെ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരു കാറിലെയും യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 11.30യോടെ ദേശീയ പാതയിലുള്ള തുറവൂര്‍ ജംക്ഷനില്‍ വെച്ചായിരുന്നു സംഭവം.