ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ നിരക്കില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസമായി 50,000ത്തില്‍ താഴെയാണ് കോവിഡ് രോഗികളുടെ പ്രതിദിന നിരക്ക്. രാജ്യത്ത് ഇതുവരെ 82,67,623 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ 490 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ മരണനിരക്ക് 1,23,097ലേക്ക് ഉയര്‍ന്നു.
ഇന്നലെ 11,17,89,350 സാംപിളുകളാണ് പരിശോധിച്ചിരിക്കുന്നത്. 58,323 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതുവരെ 58,323 പേരാണ് രാജ്യത്ത് രോഗമുക്തരായിരിക്കുന്നത്. 5,41,405 പേര്‍ ചികിത്സയില്‍ തുടരുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണ്. 4001 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 42 പേര്‍ മരണമടയുകയും ചെയ്തു.
അതേസമയം കേരളത്തില്‍ ഇന്നലെ 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.