എഫ് സി കേരള രണ്ടാമത് ഫുട്ബോൾ ടൂർണമെന്റ് Feb 14, 15, 16, 21, 22 തീയതികളിൽ

മനാമ: എഫ്.സി കേരള സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ ടൂർണമെന്റ് Feb 14, 15, 16, 21, 22 തീയതികളിൽ സിഞ്ചിലെ അൽഅഹ്‌ലി സ്റ്റേഡിയത്തിൽ നടത്തപെടുമെന്നു എഫ്.സി കേരള പ്രസിഡന്റ്‌ ശ്രി. നിസാർ ഉസ്മാൻ അറിയിച്ചു. ടൂർണമെന്റിൽ ബഹ്‌റിനിലെ പ്രമുഖ 12 ടീമുകൾ പങ്കെടുക്കും. ആതിഥേയരായ എഫ്.സി കേരള, അൽ കേരളവി എഫ്.സി , എം.ജെ.ഡി സാൽസീറ്റ്, യുവ കേരള എഫ്.സി, മിഡ്‌ലാന്റ എഫ്.സി, മനാമ എഫ്.സി, ഉമ്മുൽഹസം എഫ്.സി, സ്പോർട്ടിങ് എഫ്.സി, ഐ.എസ്.എഫ് എഫ്.സി, മാട്ടൂൽ എഫ്.സി, കെ.എം.സി.സി എഫ്.സി, സ്നൈപേർസ് എഫ്.സി എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. വൈകിട്ട് 8 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ കാണുവാൻ എല്ലാ ഫുട്ബാൾ പ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നതായി അറിയിച്ചു.