മനാമ:ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍. ബഹ്‌റൈനിലെ ഏറ്റവും മികവുറ്റ സ്‌കൂളിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മാത്രമല്ല പ്രവാസി സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യു.പി.പിയും സ്‌കൂള്‍ മാനേജ്‌മെന്റും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ വസ്തുതാപരമായി പരിശോധിച്ചു പരിഹാരം കണ്ടെത്തണം. ആലപ്പുഴ പ്രവാസി അസോസിയേഷന്‍ പറഞ്ഞു.
പരസ്പരം കേസു കൊടുത്ത് സ്‌കൂളിന്റെ പ്രശസ്തിക്കു മങ്ങലേല്‍പ്പിക്കുന്ന നടപടിയിലേക്ക് പോകുന്നത് ഗുണകരമല്ല. സ്‌കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും മലയാളികളായതിനാല്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രശ്‌നത്തില്‍ ഇടപെടേണ്ടതുണ്ട്. സമാജം ഇടപെട്ട് മധ്യസ്ഥത വഹിക്കുകയും ഇരു ഭാഗത്തും നില്‍ക്കുന്നവരുടെ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ചയിലൂടെയും തുടര്‍ന്ന് ഇരു കൂട്ടരെയും ഒന്നിച്ചിരുത്തി സമാധാനമായി പ്രശ്‌നം പരിഹരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫെറന്‍സ് വഴി കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സജി കലവൂര്‍, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്, വിജയലക്ഷ്മി രവി, അനില്‍ കായംകുളം, സുള്‍ഫിക്കര്‍ ആലപ്പുഴ, ജോര്‍ജ് അമ്പലപ്പുഴ, സീന അന്‍വര്‍, ജയലാല്‍ ചിങ്ങോലി, ഹാരിസ് വണ്ടാനം, ജോയ് ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ വിതരണം ഊര്‍ജിതപ്പെടുത്തുവാനും വനിതാ ഗ്രൂപ്പ് വിപുലീകരിക്കുവാനും യോഗം തീരുമാനിച്ചു.