രാജ്യത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ ലഹരിവിമോചന കേന്ദ്രം വരുന്നു

മനാമ : നോർത്തേൺ ഗവർണേറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമോചന കേന്ദ്രം ആരംഭിക്കാൻ ആലോചന. രാജ്യത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ തടയനായുള്ള ശുപാർശയക്കാണ് ഇന്നലെ ലഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാവും നിർമ്മാണം.

എട്ടംഗ സംഘത്തിന്റെ കൗൺസിലിംഗ് സേവനം ആഴ്ച്ചയിൽ ഉറപ്പു വരുത്തും. ഹമദ് സെന്ററിലാകും കേന്ദ്രം ആരംഭിയ്ക്കുകയെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൽമാനിയ മെഡിക്കൽ സെന്ററിന്റെ സഹായവും ഉറപ്പു വരുത്തും.