ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83.64 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. വൈറസ് ബാധിച്ച് ഇന്നലെ 713 പേരാണ് മരണപ്പെട്ടത്. ആകെ മരണനിരക്ക് 1,24,315 ആയിട്ടുണ്ട്. അതേസമയം 55,331 പേര്‍ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ 77,11,809 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായിരിക്കുന്നത്. 5,27.962 പേര്‍ ചികിത്സയില്‍ തുടരുകയാണ്. കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 8516 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1197, തൃശൂർ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂർ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസർഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തലസ്ഥാനമായ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ആശങ്കജനകമായി തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ട്. അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. ഒരാഴ്ച്ചക്കിടെ ഇതാദ്യമായിട്ടാണ് പ്രതിദിന നിരക്ക് 50,000ത്തിന് മുകളില്‍ കടക്കുന്നത്.