മനാമ: അനധികൃതമായി പിടിച്ച 300കിലോ മത്സ്യം ബഹ്‌റൈന്‍ കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തു. നിരോധിച്ച ട്രോളിംഗ് വല ഉപയോഗിച്ച് പിടിച്ച 390കിലോ ചെമ്മീനാണ് കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തിരിക്കുന്നത്. റാസ് സുവൈദിനടുത്ത വെച്ച് ഒരു കാറില്‍ നിന്നാണ് ചെമ്മീന്‍ കണ്ടെടുത്തത്. സംഭവത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
സമുദ്ര സമ്പത്തിനെ സംരക്ഷിക്കുന്നതിന് വേണ്ടി ചിലയിനം ട്രോളിംഗ് വലകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ സമീപകാലത്ത് കോസ്റ്റ്ഗാര്‍ഡ് ശക്തമാക്കിയിട്ടുണ്ട്. നിരോധിത വലകള്‍ ഉപയോഗിക്കുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.