മനാമ: ബഹ്റൈന്‍ റോയല്‍ മറൈന്‍ ഫോഴ്സിന്റെ യുദ്ധക്കപ്പല്‍ ‘അല്‍ സുബാറ’ മാള്‍ട്ടയുടെ തലസ്ഥാനമായ വലേറ്റയില്‍ എത്തിച്ചേര്‍ന്നു. മാള്‍ട്ടയുടെ തീരത്തടുക്കുന്ന ആദ്യത്തെ ബഹ്റൈന്‍ യുദ്ധക്കപ്പലെന്ന് ചരിത്രം ഇനി ‘അല്‍ സുബാറ’യുടെ പേരിലായിരിക്കും. ബ്രിട്ടനിലെ ഫാല്മുത് തുറമുഖത്ത് ഒക്ടോബര്‍ 25ന് പുറപ്പെട്ട നിരീക്ഷണ യുദ്ധക്കപ്പല്‍ വിവിധ രാജ്യങ്ങള്‍ പിന്നിട്ടാണ് മാള്ട്ടയിലെത്തിച്ചേര്ന്നിരിക്കുന്നനത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അല്‍ സുബാറ നിര്‍മ്മിച്ചിരിക്കുന്നത് ബി.എ.ഇ സിസ്റ്റംസാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല് ഖലീഫ ബഹ്റൈന്‍ പതാക കപ്പലില്‍ ഉയര്‍ത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കിയന്നതിന് ശേഷമാണ് ബഹ്റൈനിലേക്ക് പുറപ്പെട്ടത്. ബ്രിട്ടീഷ് കപ്പലായ ക്യൂന്‍ താമര്‍ ബ്രിട്ടീഷ് സമുദ്രപാത വരെ അല്‍ സുബാറയെ അനുഗമിച്ചിരുന്നു. ഒ.പി.വി വിഭാഗത്തില്‍പെട്ട കപ്പലാണ് സുബാറ. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവാണ് സുബാറയെ വ്യത്യസ്ഥമാക്കുന്നത്.