മനാമ: ഡയബെറ്റിക് ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന ‘മെറ്റാഫോര്‍മിന്‍’ ബഹ്‌റൈനില്‍ ലഭ്യമാകില്ല. ബഹ്‌റൈനില്‍ ഇനി മുതല്‍ ‘മെറ്റാഫോര്‍മിന്‍’ ലഭ്യമാകില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റിയാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ മരുന്ന പിന്‍വലിക്കുന്നതായി യുഎഇയും വ്യക്തമാക്കിയിരുന്നു.
നോസ്ട്രം ലബോറട്ടറീസാണ് ‘മെറ്റാഫോര്‍മിന്‍’ നിര്‍മ്മിച്ചിരുന്നു. എമൈറത്തി മാര്‍ക്കറ്റുകളില്‍ നിന്ന് കമ്പനിയെ നീക്കം ചെയ്തിരുന്നു. കമ്പനി ബഹ്‌റൈനിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തേക്കുള്ള ‘മെറ്റാഫോര്‍മിന്‍’ ഇറക്കുമതിയും നിലയ്ക്കും.