മനാമ: WPMA യുടെ നേതൃത്വത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് (06.11.2020) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വൻ ശ്രദ്ധേയമായി. രക്തദാനക്യാമ്പിൽ 60 ൽ പരം ആളുകൾ പങ്കെടുക്കുകയും ചെയ്തു.
ചടങ്ങിൽ WPMA യുടെ സംസ്ഥാന കമ്മിറ്റി അംഗം സൈഫുദ്ദീൻ കൈപ്പമംഗലം ആദ്യ രക്ത ദാനം നല്കി കൊണ്ട് ചടങ്ങ് നിർവഹിക്കുകയും, ജിസിസി കോർഡിനേറ്റർ അബ്ദുൽസലാം സ്വാഗതം ചെയ്യുകയും ചെയ്തു. ഷാജഹാൻ, സിറാജ്,അനീഷ്, റിനീഷ്, ശ്രീജ, മിനി, ശശികുമാർ, തുടങ്ങിയ വ്യക്തികൾ പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ ജില്ലാ/സംസ്ഥാന, ബഹ്റൈൻ ചാപ്റ്റർ തുടങ്ങിയ മേഖലകളിൽ ഉള്ള എല്ലാ അംഗങ്ങളും രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്കും മനസ്സുകൊണ്ട് കൂടെ നിന്നവർക്കും ഫൗണ്ടർ അംഗമായ അഭിലാഷ് നന്ദിയും അർപ്പിച്ചു.