മനാമ: ബഹ്‌റൈന്‍ കടന്നുപോയത് 1968ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഒക്ടോബറിലൂടെ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബറില്‍ 331.3 മണിക്കൂറാണ് സൂര്യ പ്രകാശം ലഭ്യമായത്. സൂര്യപ്രകാശ സമയം രേഖപ്പെടുത്താന്‍ ആരംഭിച്ച 1968ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഒക്ടോബറാണിത്. 2014ലെ ഒക്ടോബറില്‍ 329.4 മണിക്കൂര്‍ സൂര്യപ്രകാശ സമയം രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഈ വര്‍ഷം തിരുത്തിയത്.
സാധാരണ ഒക്ടോബറിനെക്കാളും ചെറിയ തോതില്‍ ഇത്തവണ താപനില വര്‍ദ്ധിച്ചതായും കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 30.1 ഡ്രിഗ്രി സെല്‍ഷ്യസാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂറഞ്ഞ താപനില. 33.3 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കൂടിയ താപനില.