മനാമ: ബഹ്‌റൈനിലെ പള്ളികളില്‍ ദുഹ്ര്‍ നമസ്‌കാരം ഇന്ന് പുനരാരംഭിക്കും. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ദുഹ്ര്‍ നമസ്‌കാരം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കര്‍ശന മാനദണ്ഡങ്ങളോടെ മാത്രമെ പള്ളികള്‍ തുറക്കുകയുള്ളു. നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും നമസ്‌കാര ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ അടക്കുകയും ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും നമസ്‌കാരം. അതേസമയം വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരം ഉടനെ ആരംഭിക്കുകയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വൈറസ് വ്യാപനം കുറയുകയും സാഹചര്യം മെച്ചപ്പെടുകയും ചെയ്യുന്നതിനനുസരിച്ച് നിയന്ത്രണങ്ങളോടെ മറ്റ് നമസ്‌കാരങ്ങളും അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് സുന്നീ വഖ്ഫ് ഡയറക്ടറേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.